ലണ്ടൻ: തങ്ങളുടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ചൈന ചാരപ്രവർത്തനം നടത്തുന്നുവെന്ന ആരോപണത്തിൽ ചൈനീസ് പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്റെ ആശങ്ക ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിനെ സുനക് അറിയിച്ചത്. പാർലമെന്ററി ജനാധിപത്യ ഗവേഷകനെന്ന പേരിൽ ലണ്ടനിൽ കഴിയുന്നയാളടക്കം രണ്ടുപേരെ കഴിഞ്ഞ മാർച്ചിൽ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. ചൈനക്കു വേണ്ടി ചാരവൃത്തി നടത്തിയതിനാണ് ഇവർ അറസ്റ്റിലായതെന്ന് ദ സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.