ന്യൂയോർക്: കോവിഡ് 19 വൈറസ് 100 ശതമാനവും മനുഷ്യ നിർമിതമാണെന്ന് ചൈനീസ് വൈറോളജിസ്റ്റായ ലീ മെങ് യാൻ. ചൈനയിലെ വുഹാൻ ലാബിൽ നിർമിച്ച വൈറസാണ് കൊറോണയെന്നും അത് സാധൂകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തെൻറ കൈയ്യിലുണ്ടെന്നും ലൂസ് വുമൺ എന്ന ബ്രിട്ടീഷ് ടോക്ഷോക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. ചൈനീസ് ഭരണകൂടത്തെ ഭയന്ന് ഒളിവിൽ കഴിയുന്ന ലീ വിഡിയോ കോൺഫറൻസിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
കൊവിഡ് 19നെ പറ്റി കഴിഞ്ഞ വർഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനയെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്തിരുന്നു. പിന്നാലെ കോവിഡ് പടർന്നുപിടിക്കുന്ന കാര്യം ചൈന മനഃപ്പൂർവ്വം മറച്ചുവെച്ചതായും അവർ ആരോപിക്കുകയുണ്ടായി. താൻ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താതെയാണ് ലീ ബ്രിട്ടീഷ് ടോക്ഷോക്ക് അഭിമുഖം നൽകിയത്. തെൻറ ജീവൻ അപകടത്തിലാണെന്നും ലീ പറയുന്നുണ്ട്.
'കൊറോണ വൈറസ് ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണ് ഉത്ഭവിച്ചത്. ആ ലാബ് ചൈനീസ് ഭരണകൂടത്തിെൻറ കീഴിലാണ്. വുഹാനിലെ വെറ്റ്മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചതാണ് കോവിഡ് വൈറസെന്ന ചൈനയുടെ വാദത്തെ തള്ളിയ അവർ വെറ്റ്മാർക്കറ്റിനെ ചൈന പുകമറയായി ഉപയോഗിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. കോവിഡ് വൈറസ് പ്രകൃതിയിൽ നിന്ന് ഉത്ഭവിച്ചതല്ലെന്ന് ചൈനീസ് ഡിസീസ് കൺട്രോൾ ബോർഡിൽ നിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും താൻ സ്ഥിരീകരിച്ചിരുന്നുവെന്നും ലീ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ കോവിഡിെൻറ ഭീകരതയെ കുറിച്ചും അത് ജനങ്ങളിലേക്ക് വ്യാപകമായി പടരാനുള്ള സാധ്യതയെ കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഹോേങ്കാങ് സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്ത് അധികൃതർ തന്നെ തടഞ്ഞിരുന്നതായി ലീ വെളിപ്പെടുത്തി. പിന്നാലെ തെൻറ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും അവർ ടോക്ഷോയിൽ പറഞ്ഞു.
എന്തായാലും കോവിഡ് വുഹാൻ ലാബിൽ നിർമ്മിക്കപ്പെട്ടതാണെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ലീ മെങ് യാൻ. അതിനുവേണ്ടി, ജീനോം സീക്വൻസിങ്ങിെൻറ അടിസ്ഥാനത്തിൽ ഏതാനും തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രം അറിയാത്തവർക്ക് പോലും മനസിലാകുന്ന വിധത്തിൽ തെളിവുകൾ നിരത്താൻ കഴിയുമെന്നും അവർ അവകാശപ്പെട്ടു. 'എന്താണ് സത്യമെന്ന് ലോകത്തോട് തുറന്നുപറയാതെ എനിക്ക് സമാധാനം ലഭിക്കില്ല... ചൈനയിൽ നിന്ന് ഒാടിരക്ഷപ്പെട്ടതിന് പിന്നാലെ ചൈനീസ് ഭരണകൂടം ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ചു. ഞാൻ നുണപ്രചാരണം നടത്തുകയാണെന്ന് വരുത്തതീർക്കാൻ വരെ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും' ലീ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.