യു.എസിൽ വിമാനാപകടം: 'ടാഴ്​സൺ' നടൻ ഉൾപെടെ ഏഴു മരണം

വാഷിങ്​ടൺ: യു.എസിലെ ടെന്നസി തടാകത്തിൽ വിമാനം വീണ്​ ടാഴ്​സൺ ടി.വി പരമ്പരയിലെ നടൻ ഉൾപെടെ ഏഴു പേർ മരിച്ചു. ക്രിസ്റ്റ്യൻ ഡയറ്റ്​ ഗുരുവും പ്രശസ്​ത റെംനന്‍റ്​ ഫെലോഷിപ്​ ചർച്ച്​ സ്​ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ ഭർത്താവും ടി.വി പരമ്പരയായ 'ടാഴ്​സൺ: ദ എപിക്​ അഡ്വഞ്ചേഴ്​സി'ൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ്​ മരിച്ചത്​.

ശരീര ഭാരം കുറച്ച്​ ദൈവവിശ്വാസം ഉയർത്താൻ പ്രത്യേക ഭക്ഷണ ക്രമം നിർദേശിച്ച്​ ജനപ്രിയയായിരുന്നു ഗ്വൻ ഷാംബ്ലിൻ. 'വെയ്​ ഡൗൺ ഡയറ്റ്' എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നു.

​േഫ്ലാറിഡയിലെ പാം ബീച്ച്​ വിമാനത്താവളം ലക്ഷ്യമിട്ട്​ പറന്ന കൊച്ചുയാത്ര വിമാനമായ സെസ്​ന 501 ആണ്​ തകർന്നത്​. യാത്രികരുടെ മൃതദേഹങ്ങൾ ​കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്​. 

Tags:    
News Summary - Christian diet guru and 'Tarzan' actor are among 7 presumed dead in plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.