ന്യൂയോർക്: കാലാവസ്ഥ വ്യതിയാനം തടയുന്നതിെൻറ ഭാഗമായി കാർബൺ വാതകങ്ങളുടെ തോത് കുറക്കാനായി വിദേശരാജ്യങ്ങളിൽ ഇനി കൽക്കരി വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാൻ ഫണ്ട് നൽകില്ലെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഐക്യരാഷ്ട്രസഭയിൽ ഷി നടത്തിയ പ്രഖ്യാപനം ലോകനേതാക്കൾക്ക് അമ്പരപ്പായി.
ഇന്തോനേഷ്യ, ബംഗ്ലാദേശ് പോലുള്ള വികസ്വരരാജ്യങ്ങളിൽ കൽക്കരി വൈദ്യുതി പദ്ധതികളുടെ നിർമാണത്തെ പ്രോത്സാഹിപ്പിച്ചിരുന്ന രാജ്യമാണ് ചൈന. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്ന പരിസ്ഥിതിപ്രവർത്തകർ വിദേശരാജ്യങ്ങളിൽ കൽക്കരി നിലയങ്ങൾ സ്ഥാപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കൽക്കരിനിലയങ്ങൾ നിർമിക്കുന്നത് അവസാനിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ, ജപ്പാൻ രാജ്യങ്ങൾ ഈവർഷാദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ചൈനയുടെ തീരുമാനവുമെന്നാണ് വിലയിരുത്തൽ.
വികസ്വരരാജ്യങ്ങളിൽ കൽക്കരിൽ ഊർജനിലയങ്ങൾക്കുപകരം കുറഞ്ഞതോതിൽ കാർബൺ വികിരണങ്ങൾ പുറന്തള്ളുന്ന പരിസ്ഥിതിസൗഹാർദ പദ്ധതികൾക്ക് മുൻതൂക്കം നൽകുമെന്നും ഷി വ്യക്തമാക്കി. എന്നാൽ, ഇതേക്കുറിച്ചുള്ള വിശദവിവരങ്ങൾ ചൈനീസ് പ്രസിഡൻറ് വെളിപ്പെടുത്തിയില്ല.
വൺ ബെൽറ്റ് വൺ റോഡ് പദ്ധതി വഴി മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും കൽക്കരി ഊർജനിലയങ്ങൾ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിട്ടിരുന്നത്. ആഗോളതാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർബൺ വാതകങ്ങളുടെ തോത് കുറക്കാൻ ശ്രമിക്കുന്ന ദരിദ്രരാജ്യങ്ങൾക്ക് 2024ഓടെ 1140 കോടി ഡോളറിെൻറ സാമ്പത്തികസഹായം നൽകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.