ബാഗോട്ട: കൊളംബിയൻ പ്രസിഡൻറ് ഇവാൻ ഡൂക്ക് മാർക്വേസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിനു നേരെ വെടിവെപ്പ്. കുകുട നഗരത്തിലെ കറ്റതുംബോ മേഖലയിലൂടെ സഞ്ചരിക്കവെ ഹെലികോപ്ടറിൽ നിരവധി തവണ ബുള്ളറ്റിെൻറ പ്രഹരമേറ്റതായി ഇവാൻ ഡൂക്ക് അറിയിച്ചു. പ്രസിഡൻറിനെ കൂടാതെ, പ്രതിരോധ മന്ത്രി ഡീഗോ മൊലാനോ, ആഭ്യന്തരമന്ത്രി ഡാനിയേൽ പലാസിയോസ്, ഗവർണർ സിൽവാനോ സെറാനോ എന്നിവരും ഹെലികോപ്ടറിലുണ്ടായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഹെലികോപ്ടറിലെ സുരക്ഷ ഘടകങ്ങളാണ് ആക്രമണത്തിൽനിന്ന് രക്ഷിച്ചതെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. ആക്രമണത്തിനു പിന്നിൽ ആരെന്നു കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.