വംശീയ പരാമർ​ശം നടത്തിയവരെ കാറിൽ നിന്ന് ഇറക്കി വിട്ട് ഡ്രൈവർ


വാഷിങ്ടൺ: വംശീയ പരാമർശം നടത്തിയ ദമ്പതികളെ കാറിൽ നിന്ന് ഇറക്കി വിട്ട് ഡ്രൈവർ. ​പെൻസിൽവാനിയയിലെ ഫോസിൽസ് ലാസ്റ്റ് സ്റ്റാൻഡ് ബാർ ഉടമകളായ ദമ്പതികളെയാണ് കാർ ഡ്രൈവർ ജെയിംസ് ​ബോഡ് ഇറക്കി വിട്ടത്.

കാറിൽ കയറിയ ബാർ ഉടമ ജാക്കി ഡ്രൈവറോട് നിങ്ങളെ കാണാൻ വെളുത്ത വംശജനെ ​പോലുണ്ടല്ലോ എന്ന് പറയുകയായിരുന്നു. ഇത് കേട്ടയുടൻ ജെയിംസ് ബോഡ് എന്താണ് പറഞ്ഞത് എന്ന് ചോദിച്ചു. ആ സ്ത്രി ചിരിച്ചു കൊണ്ട് ഡ്രൈവറുടെ തോളിൽ തട്ടിയെങ്കിലും ബോഡ് അവരോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

നിങ്ങൾ പറഞ്ഞത് ശരിയല്ല. ഡ്രൈവർ സീറ്റിൽ വെളുത്തയാളല്ല ഇരിക്കുന്നതെങ്കിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവരെന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില്ലെന്നും ബോഡ് ഫേസ് ബുക്കിൽ കുറിച്ചു. നിരവധി പേരാണ് ബോഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Tags:    
News Summary - Couple make Racist remark, US Cab Driver Asks To "Get Out Of Car"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.