വാഷിങ്ടൺ: രണ്ട് ലോക യുദ്ധങ്ങളും അമേരിക്കക്ക് വലിയ ആൾനാശമുണ്ടാക്കിയ വിയറ്റ്നാം യുദ്ധവും സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണവും കവർന്നതിനേക്കാൾ ജീവൻ കോവിഡ് കാരണം അമേരിക്കയിൽ നഷ്ടപ്പെട്ടുവെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. രാജ്യത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ദിവസങ്ങളും ആഴ്ചകളും പിന്നീട് മാസങ്ങളും നീണ്ട നിഷേധ നിലപാടിലൂടെ കൂടുതൽ മരണങ്ങളും പ്രശ്നങ്ങളും നാം വിളിച്ചുവരുത്തുകയായിരുന്നു' -ട്രംപ് ഭരണകൂടത്തിന്‍റെ പിഴവുകളെ സൂചിപ്പിച്ച് ബൈഡൻ പറഞ്ഞു.
'2019 ൽ പകർത്തിയ ചിത്രങ്ങൾ കാണുേമ്പാൾ മറ്റേതോ കാലത്തു നിന്നുള്ള ചിത്രങ്ങൾ പോലെ തോന്നുന്നു. അവസാനത്തെ അവധിക്കാലം, സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച പിറന്നാൾ.. ഇേപ്പാൾ അതിന്‍റെയെല്ലാം രൂപം മാറിയിരിക്കുന്നു. നമുക്കെല്ലാം ചിലത് നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ സഹിക്കുകയാണ്. ഒരുമിച്ച് ത്യാഗം ചെയ്യുകയാണ്' - ബൈഡൻ തുടർന്നു.
എന്നാൽ, ഇരുട്ടിൽ വെളിച്ചം കണ്ടെത്തുകയാണ് ഒാരോ അമേരിക്കക്കാരനും ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'അമേരിക്കയിൽ 5,27,726 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഒന്ന്-രണ്ട് ലോകയുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലുമായി കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തേക്കാൾ കൂടിയ എണ്ണമാണിത്.' - ബൈഡൻ പറഞ്ഞു.
'എല്ലാം എപ്പോഴാണ് സാധാരണ നിലയിലാകുക എന്ന് എല്ലാവരും ചോദിക്കുന്നു. വൈറസിനെ തോൽപിക്കുക എന്നത് മാത്രമാണ് കാര്യങ്ങൾ സാധാരണ നിലയിലാകാനുള്ള ഒരേ ഒരു വഴി' - അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ പ്രതീക്ഷിച്ച പോലെ പുരോഗമിച്ചാൽ ജൂലൈ മാസത്തിനകം ചെറിയ ആഘോഷങ്ങൾ നടത്താനുള്ള നിലയിൽ കാര്യങ്ങൾ ശരിയാകുമെന്നും ബൈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.