വാഷിങ്ടൺ: ആഗോളതലത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോള കോവിഡ് കേസുകളുടെ എണ്ണം 51 കോടി കവിഞ്ഞു. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണമാകട്ടെ 62 ലക്ഷവും കവിഞ്ഞിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിനേഷനുകളുടെ എണ്ണം 11.37 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു.
കോവിഡ് ട്രാക്കറായ വേൾഡോമീറ്റർ അനുസരിച്ച് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തി.
ഇന്നത്തെ കണക്കനുസരിച്ചുള്ള പട്ടിക:
അമേരിക്ക - 83,953,371
ഇന്ത്യ - 43,112,861
ബ്രസീൽ - 30,617,786
ഫ്രാൻസ് - 29,061,523
ജർമ്മനി - 25,583,258
ദക്ഷിണ കൊറിയ - 17,694,677
ഇറ്റലി - 16,915,301
ജപ്പാൻ - 8,217,978
ഓസ്ട്രേലിയ - 6,426,892
സെന്‍റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിന്‍റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. തുടർന്ന് ഇന്ത്യയിലും ബ്രസീലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.