ആദ്യ 100 ദിനത്തിൽ​ 10 കോടി പേർക്ക്​ വാക്​സിൻ നൽകാൻ ബൈഡൻ

വാഷിങ്​ടൺ: ഭരണമേറ്റെടുത്ത്​ 100 ദിവസത്തിനുള്ളിൽ 10 കോടി പേർക്ക്​ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി നിയുക്​ത യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. ജനുവരി 20നാണ്​ യു.എസ്​ പ്രസിഡൻറായി ബൈഡൻ അധികാരമേൽക്കുക. ഇനി ഒരു 100 ദിവസം കൂടി അമേരിക്ക മാസ്​ക്​ അണിയേണ്ടി വരുമെന്ന സൂചന ബൈഡൻ നൽകിയിരുന്നു. പുതിയ ആരോഗ്യസംഘത്തെ നിയമിച്ചതിന്​ ശേഷമായിരുന്നു ബൈഡൻെറ പ്രഖ്യാപനം.

ഫൈസറിൻെറ വാക്​സിന്​ അടുത്ത ദിവസങ്ങളിൽ തന്നെ യു.എസ്​ അംഗീകാരം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. ഇതിനിടെയാണ്​ 100 ദിവസത്തിനിടയിൽ 10 കോടി പേർക്ക്​ വാക്​സിൻ വിതരണത്തിന്​ യു.എസ്​ ഒരുങ്ങുന്നുവെന്ന വാർത്തകളും വരുന്നത്​.

യു.എസിൽ ഇതുവരെ ഒന്നരകോടി പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 285,000 പേർ രോഗംബാധിച്ച്​ മരിക്കുകയും ചെയ്​തു. പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ തുടർന്ന്​ യു.എസിൽ വീണ്ടും കോവിഡ്​ വ്യാപനമുണ്ടായിരുന്നു.

Tags:    
News Summary - Covid: Biden vows 100m vaccinations for US in first 100 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.