തെഹ്റാൻ: തടവിൽ കഴിയുന്ന നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിയുടെ ശിക്ഷാ കാലാവധി നീട്ടി ഇറാൻ. ഉത്തരവ് അനുസരിക്കാതിരിക്കുകയും എതിർക്കുകയും ചെയ്തെന്ന പേരിൽ തടവുശിക്ഷ ആറുമാസത്തേക്കാണ് നീട്ടിയത്. ഒക്ടോബർ 19നാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടതെന്ന് നർഗീസിന്റെ മോചനത്തിനുവേണ്ടി പോരാടുന്ന ഫ്രീ നർഗീസ് കൊയലീഷൻ പ്രസ്താവനയിൽ അറിയിച്ചു. ആഗസ്റ്റ് ആറിന് തെഹ്റാനിലെ ഇവിൻ ജയിലിൽ സഹരാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷക്കെതിരെ നർഗീസ് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ 19ാമത്തെ വനിതയാണ് നർഗീസ്. മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ നയിച്ചത് നർഗീസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.