കിയവ്: റഷ്യയിലേക്ക് അയച്ച ഉത്തര കൊറിയയുടെ സൈനികർ ഈ ആഴ്ച തന്നെ യുക്രെയ്നെതിരായ യുദ്ധത്തിന്റെ ഭാഗമാകുമെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഇവർ യുദ്ധത്തിൽ റഷ്യൻ സൈനികർക്ക് ഒപ്പം ചേരുമെന്ന് രഹസ്യ വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയുടെ സൈനികരെ യുദ്ധമേഖലയിൽ വിന്യസിച്ചത് റഷ്യ പോരാട്ടം ശക്തമാക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും സെലൻസ്കി ടെലിഗ്രാമിൽ അറിയിച്ചു. അതേസമയം, ഏത് മേഖലയിലായിരിക്കും ഉത്തര കൊറിയൻ സേനയെ റഷ്യ വിന്യസിക്കുകയെന്നതടക്കമുള്ള വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. യുദ്ധത്തിന് ആക്കംകൂട്ടുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ സൈനികരെ യുദ്ധമുന്നണിയിൽ റഷ്യ വിന്യസിക്കാൻ ഒരുങ്ങുന്നത്. 3000 ഉത്തര കൊറിയൻ സൈനികർ റഷ്യയിലെ വിവിധ ഭാഗങ്ങളിൽ പരിശീലനത്തിലാണെന്ന് യു.എസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.