സാവോപോളോ: ബ്രസീലിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ലോകത്തിൽ യു.എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളുള്ള രാജ്യം ബ്രസീലാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ യു.എസിനും ഇന്ത്യക്കും പിന്നാലെ മൂന്നാം സ്ഥാനത്തുള്ളതും ബ്രസീൽ തന്നെയാണ്. 50 ലക്ഷത്തിൽപരം ആളുകൾക്കാണ് ബ്രസീലിൽ കോവിഡ് ബാധിച്ചത്.
സൗത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്. രാജ്യത്ത് സാവോപോളോയിലാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്ദോപദേശങ്ങളെ അവഗണിച്ച പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോവിെൻറ നടപടികളാണ് രാജ്യത്ത് കോവിഡ് പടർന്നു പിടിക്കാനിടയാക്കിയതെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 1,50,198 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്. മാർച്ചിലാണ് ഇവിടെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 50,82,637 പേർ രോഗബാധിതരായിട്ടുണ്ട്.
കൊളംബിയയാണ് കോവിഡ് രൂക്ഷമായി ബാധിച്ച മറ്റൊരു പ്രദേശം. 8,94,300 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 27,495 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.