കോവിഡ് വ്യാപനം: അര്‍ജന്‍റീനയിലും ലോക്ക് ഡൗണ്‍

അര്‍ജന്‍റീന: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അര്‍ജന്‍റീനയിലും ലോക്ക് ഡൗണ്‍ ആരംഭിച്ചു. മെയ് 30 വരെയാണ് പൊതുസംവിധാനം പൂര്‍ണമായി നിയന്ത്രിക്കുന്നു.

നേരിട്ടുള്ള വിദ്യാഭ്യാസം, കായിക, മതപരമായ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അവശ്യ കടകള്‍ മാത്രമേ തുറക്കുന്നുള്ളൂ.

അര്‍ജന്‍റീനയില്‍ 24,801 പുതിയ കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 3,539,484 കേസുകളാണുള്ളത്. മരണസംഖ്യ 74,063 ആയി.

നിലവില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 6,214 രോഗികളാണുള്ളത്. 358,472 സജീവ കേസുകളാണുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

2020 ഡിസംബറില്‍ രാജ്യം കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം 11.1 ദശലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 2.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകള്‍ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Covid expansion: Lockdown in Argentina too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.