കോവിഡ് വ്യാപനം: ആധിയിൽ ഉത്തര കൊറിയ

സോൾ(ദക്ഷിണ കൊറിയ): കോവിഡിന്റെ അതിവേഗ വ്യാപനത്തിൽ പകച്ച് ഉത്തര കൊറിയ. ലോകം കോവിഡിനു മുന്നിൽ തല കുനിച്ച മുൻ വർഷങ്ങളിൽ പ്രതിരേോാധിച്ച് നിന്ന രാജ്യമാണ് അടുത്തിടെയായി അതിവേഗം കോവിഡിന് കീഴടങ്ങുന്നത്. ലക്ഷങ്ങൾക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് കോവിഡ് പടർന്ന് മൂന്നു ദിവസത്തിനുള്ളിൽ 50 പേർ മരിച്ചതായും 12 ലക്ഷത്തിലധികം പേർക്ക് രോഗലക്ഷണങ്ങളുള്ളതായും ആരോഗ്യ അധികൃതർ അറിയിച്ചു.

രാജ്യത്ത് കോവിഡ് ബാധിതർക്ക് മരുന്നുകൾ വിതരണം ചെയ്യാൻ വൈകുന്നതിനെ വിമർശിച്ച് പ്രസിഡന്‍റ് കിം ജോങ് ഉൻ രംഗത്തുവന്നു. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിലെ കോവിഡ് 19 ബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായത്തിനായും മരുന്ന് വിതരണം സുസ്ഥിരമാക്കാനും സൈന്യത്തെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സൂക്ക് യോൾ ഉത്തര കൊറിയക്ക് ആവശ്യമായ വാക്സിനുകളും മരുന്നുകളും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുമോയെന്നതിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്. കോവിഡ് മൂലം മരണപ്പെടുന്നവരുടെ കണക്ക് ഉത്തര കൊറിയൻ സർക്കാർ മറച്ചുവെക്കുന്നതായും ആരോപണമുണ്ട്.

Tags:    
News Summary - covid expansion: North Korea on the offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.