വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് യു.എസിലെത്തിയ യാത്രക്കാരന്‍റെ ബാഗിൽ കണ്ടെത്തിയ ചാണക വറളി അധികൃതർ നശിപ്പിച്ചു. വാഷിങ്ടൺ ഡി.സിയിലെ വിമാനത്താവളത്തിലാണ് സംഭവം.
ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ യു.എസിലെത്തിയ യാത്രക്കാരേന്റതാണ് ബാഗ്. വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. ഉപേക്ഷിക്കപ്പെട്ട ബാഗ് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്‍റുമാർ പരിശോധിക്കുന്നതിനിടെയാണ് രണ്ട് ചാണക വറളി കണ്ടെത്തിയത്.
മറ്റിടങ്ങളിൽനിന്ന് ചാണകം കൊണ്ടുവരുന്നതിന്പ യു.എസിൽ നിരോധനമുണ്ട്. പകർച്ചവ്യാധികൾ പകരുമെന്ന ഭീതിയെ തുടർന്നാണ് നിരോധനം. ബാഗിൽനിന്ന് ചാണക വറളി കണ്ടെത്തിയ ഉടൻ തന്നെ അധികൃതർ അവ നശിപ്പിക്കുകയും ചെയ്തു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചാണക വറളി പാചക സ്രോതസായും വളമായുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ചാണകം കോവിഡ് ചികിത്സക്ക് ഉപയോഗിക്കാെമന്ന തെറ്റായ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.