റോം: കൊറോണ കൊണ്ടുപോയ ഒന്നര മാസത്തെ വലിയ ഇടവേള അവസാനിപ്പിച്ച് ഒഴുകുന്ന നഗരമായ വെനീസിൽ ആദ്യ ആഡംബര കപ്പലെത്തി. ഇരുവശത്തും വെള്ളം ചീറ്റി തെറിപ്പിച്ച് ടഗ് ബോട്ടുകളും ആനന്ദ നൃത്തം ചവിട്ടി തുറമുഖ തൊഴിലാളികളും കപ്പലിനെയും ആയിരത്തോളം വിനോദസഞ്ചാരികളെയും വരവേറ്റപ്പോൾ മറുവശത്ത്, ഇവക്ക് സമയമായില്ലെന്ന പ്രതിഷേധം പങ്കുവെച്ച് നൂറുകണക്കിന് പേർ ബാനർ പിടിച്ച് സമരവും സംഘടിപ്പിച്ചു.
എം.എസ്.ജി ഓർക്കസ്ട്ര എന്ന കപ്പലാണ് ആയിരത്തോളം യാത്രക്കാരുമായി ശനിയാഴ്ച ഇറ്റലിയിലെ കനാലുകളുടെ നഗരത്തിലെത്തിയത്. പരിസ്ഥിതി, സുരക്ഷ പ്രശ്നങ്ങൾ കാണിച്ച് വലിയ കപ്പലുകൾക്ക് വിലക്ക് നിലനിൽക്കെയായിരുന്നു സർക്കാർ അനുമതിയോടെ കപ്പലെത്തിയത്. വലിയ കപ്പലുകളെ വീണ്ടും വെനീസിലെത്തിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി മരിയോ ഡ്രാഗി ഉറപ്പു നൽകിയിരുന്നു. ടഗ് ബോട്ടുകളിലും മറ്റുമായി 1,700 പേർ ക്രൂസ് കപ്പലുകളിൽ മാത്രം തൊഴിെലടുക്കുന്ന നഗരമാണ് വെനീസ്. 4,000 ഓളം പേർ അനുബന്ധ വ്യവസായ മേഖലകളിലും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ക്രുസ് കപ്പലുകളുടെ പറുദീസയാണ് വെനീസ് തീരവും കായലകളും. 2019ൽ മാത്രം 667 ആഡംബര കപ്പലുകൾ ഇവിടെയെത്തിയിട്ടുണ്ട്. 16 ലക്ഷം പേരായിരുന്നു ഇവയിലെ യാത്രക്കാർ. ശനിയാഴ്ച നങ്കൂരമിട്ട 16 നിലകളുള്ള എം.എസ്.ജി ഓർക്കസ്ട്ര എത്തുേമ്പാൾ 'ക്രൂസ് കപ്പലുകൾക്ക് വീണ്ടും സ്വാഗതം' എന്ന കൂറ്റൻ ബാനറുകളുയർന്നു. വെനീസിൽനിന്ന് യാത്രക്കാരുമായി തിരിച്ച കപ്പൽ യൂറോപിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കാനായി തിരിച്ചു.
2012ൽ വെനീസ് സന്ദർശനത്തിനെത്തിയ കോസ്റ്റ കൊൺകാർഡിയ കപ്പൽ മുങ്ങി 32 യാത്രക്കാർ മരിച്ചിരുന്നു. എം.എസ്.ജി ഒപേര എന്ന കപ്പൽ തീരത്തും ഒരു ടൂറിസ്റ്റ് ബോട്ടിലുമിടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് വലിയ കപ്പലുകൾക്ക് വിലക്കാവശ്യപ്പെട്ട് സമരം ശക്തമായത്. കോടതി കയറുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.