കാലിഫോർണിയ: സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തുന്നതിലൂടെ കുപ്രസിദ്ധനായ റോഡ്നി ജയിംസ് ആൽകാല (77) കാലിഫോർണിയയിലെ ആശുപത്രിയിൽ മരിച്ചു. 1977 മുതൽ 1979 വരെയുള്ള കാലയളവിൽ നടത്തിയ അഞ്ച് കൊലപാതക കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു.
2010ലെ വധശിക്ഷക്ക് പുറമെ ന്യൂയോർക്കിൽ രണ്ട് കൊലക്കേസുകളിൽ ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവിനും ശിക്ഷിച്ചിരുന്നു. എന്നാൽ, 130 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് യു.എസ് അധികൃതരുടെ കണക്കുകൂട്ടൽ.
1978ൽ യു.എസ് ടെലിവിഷൻ ഷോ 'ദ ഡേറ്റിങ് ഗെയിമി'ലെ ഏറ്റവും മികച്ച ബാച്ലറായി റോഡ്നി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീടു സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തിയതോടെ ഇയാൾ 'ദ ഡേറ്റിങ് ഗെയിം കില്ലർ' എന്നാണ് അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.