വെലിങ്ടൺ: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ഇതിനിടെയാണ് മൂന്നുവയസ്സുകാരിയായ മകൾ നീവിെൻറ 'മമ്മീ' എന്ന വിളി. ഉറങ്ങിക്കോളൂ... പെട്ടെന്നു വരാം എന്ന് 41കാരിയായ ജസീന്ത മകളോട് പറഞ്ഞു.
ലൈവ് തടസ്സപ്പെട്ടതിന് ക്ഷമ ചോദിച്ച അവർ തുടർന്നു. തെൻറ അമ്മ മകൾക്കൊപ്പമുണ്ടെന്നും അവളെ അമ്മ ഉറക്കുമെന്നും ജസീന്ത പറഞ്ഞു. ലൈവ് തുടരാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മകൾ അമ്മയെ വിളിച്ചു. ആരോടാണിത്ര നേരം സംസാരിക്കുന്നതെന്നും അവൾ ചോദിച്ചു. തുടർന്ന് സംസാരം നീണ്ടതിന് മകളോട് ക്ഷമ ചോദിച്ച ജസീന്ത നീവിനെ ഉറക്കാൻ പോവുകയാണെന്നു പറഞ്ഞ് ലൈവ് അവസാനിപ്പിക്കുകയായിരുന്നു.
ഇത് അസാധാരണമായ കാഴ്ചയല്ലെന്നും മക്കളുള്ള മിക്ക അമ്മമാരും വീടകങ്ങളിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇതാണ് അവസ്ഥ എന്നും വിഡിയോക്കു താഴെ നിരവധി ആളുകൾ പ്രതികരിച്ചു. 2018 ജൂണില്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത നീവിന് ജന്മം നൽകിയത്. 1990ൽ പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭുട്ടോക്കു ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ അമ്മയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.