വാഷിങ്ടൺ: ഫലസ്തീൻ അനുകൂല ഇൻസ്റ്റഗ്രാം പോസ്റ്റുകൾ മറച്ചുകളയുന്ന സാങ്കേതിക പ്രശ്നം ശരിയാക്കാൻ ശ്രമിച്ചതിന് പിരിച്ചുവിട്ടതിനെതിരെ നിയമനടപടിയുമായി മുൻ മെറ്റ ജീവനക്കാരൻ. ഫലസ്തീൻ- അമേരിക്കൻ വംശജനായ ഫെറാസ് ഹമദിനെയാണ് കമ്പനി പിരിച്ചുവിട്ടത്. 2021 മുതൽ മെറ്റയിൽ മെഷീൻ ലേണിങ് വിഭാഗത്തിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
കമ്പനി ഫലസ്തീനികൾക്കെതിരെ പക്ഷപാതപരമായി പെരുമാറിയതായി കാലിഫോർണിയ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. ഗസ്സയിലെ ബന്ധുക്കളുടെ മരണം പരാമർശിച്ച് ജീവനക്കാർ പരസ്പരമുള്ള ആശയവിനിമയങ്ങൾ വരെ കമ്പനി മായ്ച്ചുകളഞ്ഞതായും ഫലസ്തീൻ പതാകയുടെ ഇമോജികൾ ഉപയോഗിച്ചതിന് അന്വേഷണം നടത്തിയതായും അദ്ദേഹം പരാതിയിൽ പറയുന്നു.
മെറ്റക്കു കീഴിലെ സമൂഹ മാധ്യമങ്ങളിൽ കടുത്ത ഫലസ്തീൻ വിരുദ്ധതയുള്ളതായി മനുഷ്യാവകാശ സംഘടനകൾ വിമർശനമുന്നയിക്കുന്നത് ശരിവെച്ചാണ് പുതിയ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.