തങ്ങളുടെ പൗരന്മാരെ യുദ്ധത്തിനയക്കരുത്; റഷ്യയോട് നേപ്പാൾ

കാഠ്മണ്ഡു: തങ്ങളുടെ പൗരന്മാരെ സൈന്യത്തിലെടുക്കരുതെന്നും യുക്രെയ്നെതിരായ യുദ്ധത്തിൽ പങ്കാളിത്തം വഹിക്കുന്ന പൗരന്മാരെ അടിയന്തരമായി തിരിച്ചയക്കണമെന്നും നേപ്പാൾ റഷ്യയോട് ആവശ്യപ്പെട്ടു. 200ഓളം നേപ്പാളുകാരാണ് യുക്രെയ്ൻ യുദ്ധരംഗത്തുണ്ടായിരുന്നത്. ഇതിൽ 12 പേർ ഇതിനകം കൊല്ലപ്പെട്ടു.

നേപ്പാൾ വിദേശകാര്യ മന്ത്രി എൻ.പി. സൗദ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വെർഷിനിൻ സെർജി വാസിലിയേവിച്ചുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യുക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്ന വിദേശികൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു.

Tags:    
News Summary - Do not send their citizens to war; Nepal to Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.