വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്തെത്തിയ യു.എസിൽ എതിരാളികളെ കടന്നാക്രമിക്കൽ തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്.
ഡെമോക്രാറ്റ് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചതിനു പിറകെ വൈസ് പ്രസിഡൻറ് പദത്തിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെയും രംഗത്തെത്തി.
രാജ്യത്ത് വനിത പ്രസിഡൻറ് വരുന്നതിനെ അനുകൂലിക്കുന്നുവെന്നും എന്നാൽ, തെൻറ മകൾ ഇവാൻകയാണ്, കമല ഹാരിസല്ല ആദ്യ പ്രസിഡൻറാകാൻ നല്ലതെന്നും ന്യൂ ഹാംപ്ഷയറിലെ തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു.
കമല പദവിക്ക് കൊള്ളാത്തവളാണെന്നും നേരത്തേ പ്രസിഡൻറ് പദവി തേടി മത്സരിച്ച് പരാജയപ്പെട്ടവളാണെന്നും ട്രംപ് തുടർന്നു. നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.