വംശീയതക്കെതിരെ പ്രതിഷേധിച്ചവർ കൊള്ളക്കാരെന്ന് ഡോണൾഡ് ട്രംപ്

വാ​ഷി​ങ്​​ട​ൺ: അമേരിക്കയിലെ വാ​ഷി​ങ്​​ടണിൽ വംശീയതക്കെതിരെ പ്രതിഷേധിച്ചവർ അക്രമികളും കൊള്ളക്കാരുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമാധാനപരമായ പ്രതിഷേധമല്ല അവർ ലക്ഷ്യമിട്ടതെന്നും ട്രംപ് വ്യക്തമാക്കി. കറുത്തവർഗക്കാരൻ ജേക്കബ് ബ്ലേക്കിന് നേരെ പൊലീസ് വെടിവെച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ വിവാദ പ്രസ്താവന.

ഡെ​മോ​ക്രാ​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നെ ​കഴി​ഞ്ഞ ദി​വ​സം ക​ട​ന്നാ​ക്ര​മി​​ച്ച​തി​ന് പിന്നാലെ ഇ​ന്ത്യ​ൻ വം​ശ​ജ‍യും വൈസ് പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥിയുമായ ക​മ​ല ഹാ​രി​സിനെതിരെയും രൂക്ഷവിമർശനമായി ട്രംപ് രംഗത്തെത്തി. രാ​ജ്യ​ത്ത്​ വ​നി​ത പ്ര​സി​ഡ​ന്‍റ്​ വ​രു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ, ത​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക​യാ​ണ്,​ ക​മ​ല ഹാ​രി​സ​ല്ല ആ​ദ്യ പ്ര​സി​ഡന്‍റാ​കാ​ൻ ന​ല്ല​തെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു.

ക​മ​ല പ​ദ​വി​ക്ക്​ കൊ​ള്ളാ​ത്ത​വ​ളാ​ണെ​ന്നും നേ​ര​ത്തെ പ്ര​സി​ഡന്‍റ്​ പ​ദ​വി തേ​ടി മ​ത്സ​രി​ച്ച്​ പ​രാ​ജ​യ​പ്പെ​ട്ട​വ​ളാ​ണെ​ന്നും ന്യൂ ​ഹാം​പ്​​ഷ​യ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ൽ ട്രം​പ്​ പറഞ്ഞു.

കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ മൂന്നു മക്കൾ മുമ്പിൽവെച്ചാണ് കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലാക്കിന് നേരെ പൊലീസുകാരൻ വെടിയുതിർത്തത്. ഇതാണ് വലിയ പ്രതിഷേധത്തിൽ കലാശിച്ചത്. ഗുരുതര പരിക്കേറ്റ ജേക്കബ് ബ്ലാക്കിനെ ഹെലികോപ്റ്റർ മാർഗം മിൽവോക്കി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുക‍യായിരുന്നു.

കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കാലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം അമേരിക്കയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Tags:    
News Summary - donald trump attacks washington protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.