ഋഷി സൂനക് ബ്രിട്ടനിൽ കുറിച്ച വിജയം യു.എസിൽ വിവേക് രാമസ്വാമിക്ക് നേടാനാകുമോ? ഡോണൾഡ് ട്രംപിനൊപ്പം റിപ്പബ്ലിക്കൻ സ്ഥാനാർഥി പദവി തേടി പ്രൈമറിയിൽ മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച വിവേകിന് പിന്തുണ കൂടുതലാണെന്ന് അടുത്തിടെ സർവേകൾ വെളിപ്പെടുത്തിയിരുന്നു. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനൊപ്പം മറ്റൊരു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി നിക്കി ഹാലിയും രംഗത്തുണ്ട്.
എന്നാൽ, വിവേകിനെ കുറിച്ച് തനിക്കും നല്ല അഭിപ്രായമാണെന്ന് ട്രംപ് പറയുന്നു. ‘അടുത്തിടെ സി.ബി.എസ് യൂഗോവ് നടത്തിയ റിപ്പബ്ലിക്കൻ പ്രൈമറി അഭിപ്രായ സർവേയിൽ വിവേക് രാമസ്വാമി മികച്ച പ്രകടനം നടത്തിയതിൽ സന്തോഷമുണ്ട്’’- സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ ട്രംപ് കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യൻ വംശജനായ വിവേക് സ്ഥാനാർഥിത്വത്തിന് താൽപര്യമറിയിച്ച് രംഗത്തെത്തിയത്. ആരോഗ്യപരിപക്ഷ, ടെക് മേഖലകളിലെ സംരംഭകനാണ് വിവേക്. റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരാകാൻ സാധ്യതയുള്ളവർക്കിടയിൽ നടത്തിയ സി.ബി.എസും യുഗോവും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ നിക്കി ഹാലി, ഡോണൾഡ് ട്രംപ് എന്നിവരെക്കാൾ ഒരു പടി മുന്നിലാണ് ഒഹായോ സംസ്ഥാനത്തുനിന്നുള്ള 37കാരനായ വിവേക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.