ബെയ്ജിങ്: തായ്വാൻ വിഷയത്തിൽ അമേരിക്കയോട് വീണ്ടും കൊമ്പുകോർത്ത് ചൈന. തായ്വാൻ വിഷയത്തിൽ അമേരിക്ക നടത്തുന്നത് തീക്കളിയാണെന്നും അടിയന്തരമായി ആ കളി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞു.
തായ്വാൻ-യു.എസ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്കുള്ള മാർഗ നിർദേശങ്ങൾ അമേരിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
40 വർഷത്തിനു ശേഷം യു.എസ് ഉന്നത ഉദ്യോഗസ്ഥൻ ആദ്യമായി തായ്വാൻ സന്ദർശനത്തിന് എത്തിയതോടെയാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുന്നത്. തായ്വാൻ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശവാദത്തിനിടെയാണ് യു.എസ് ഇക്കണോമിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി കേയ്ത് ക്രാച്ച് ഏതാനും നാളുകൾക്കു മുമ്പ് തായ്വാനിലെത്തിയത്. സന്ദർശനത്തോടുള്ള പ്രതിഷേധമായി ചൈന തായ്വാൻ കടലിടുക്കിൽ ദ്വിദിന സൈനികാഭ്യാസം നടത്തിയിരുന്നു. തായ്വാൻ വ്യോമമേഖലയിലൂടെ ചൈനീസ് യുദ്ധ വിമാനങ്ങൾ പറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.