അമേരിക്കയിൽ ഡോ. റെഡ്ഡീസി​െൻറ കൊളസ്​ട്രോൾ നിവാരണ ഗുളികകളുടെ 2980 ബോട്ടിലുകൾ പിൻവലിച്ചു

വാഷിങ്​ടൺ: ഗുണനിലവാരത്തെ കുറിച്ച്​ സംശയം ഉയർന്നതിനാൽ​ യു.എസിൽ പ്രമുഖ ഇന്ത്യൻ മരുന്നുനിർമാതാക്കളായ ഡോ. റെഡ്ഡീസ്​ ലബോറട്ടറീസി​െൻറ 2980 ബോട്ടിൽ മരുന്നുകൾ വിപണിയിൽനിന്ന്​ പിൻവലിച്ചു. അട്രോവാസ്​​റ്റേറ്റിൻ കാത്സ്യം ടാബ്​ലറ്റുകളാണ്​ പിൻവലിച്ചത്​.

10 വർഷത്തിലേറെയായി മുതിർന്നവരും കുട്ടികൾക്കും രക്​തത്തിലെ കൊളസ്​ട്രോൾ തോത്​ കുറക്കാൻ ഡോക്​ടർമാർ നിർദേശിച്ചിരുന്ന മരുന്നാണിത്​. വിപണിയിൽനിന്ന്​ പിൻവലിച്ച 2980 ബോട്ടിലുകളും നിർമിച്ചത്​ ഡോ. റെഡ്ഡിയുടെ തെലങ്കാനയിലെ പ്ലാൻറിലാണ്​. 

Tags:    
News Summary - Dr Reddy's recalls 2,980 bottles of cholesterol lowering drug in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.