ഞാൻ ഹിന്ദുവാണ്, മതത്തെ ഫാഷിസത്തിന് മറയാക്കുന്നത് നിങ്ങൾ നിർത്തൂ -മീന ഹാരിസ്

ന്യൂഡൽഹി: താൻ ഹിന്ദുത്വവിരോധിയാണെന്ന വിമർശനങ്ങളോട് പ്രതികരിച്ച് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകളും എഴുത്തുകാരിയുമായ മീന ഹാരിസ്. മീന ഹാരിസിന് 'ഹിന്ദു ഫോബിയ' ആണെന്ന് വിമർശിച്ച് എഴുത്തുകാരൻ കൂടിയായ സംക്രാന്ത് സനു ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി 'ചങ്ങാതീ, ഞാൻ ഹിന്ദുവാണ്. ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിർത്തൂ'വെന്ന് മീന ട്വീറ്റ് ചെയ്തു.

അക്രമോത്സുകമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാൻ സമയമായെന്ന് മീന ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കാൻ ശ്രമം ആരംഭിച്ചത്.

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ ഹിന്ദുത്വവാദികൾ മീനക്കെതിരെ വ്യാപക സൈബർ അക്രമം ആരംഭിച്ചിരുന്നു.

ഇന്ത്യക്കാർക്കിടയിലെ വർണവെറിയെ കുറിച്ചും സംസാരിക്കണമെന്ന് മീന ഹാരിസ് ട്വീറ്റ് ചെയ്തു.

മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കുന്നതിനെതിരെ പ്രഫ. ദിലീപ് മണ്ഡല്‍ ആക്ഷേപഹാസ്യപരമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മീന ഇന്ത്യക്കാർക്കിടയിലെ വർണവെറിയെ കുറിച്ച് പറയുന്നത്.

'പ്രിയപ്പെട്ട മീന ഹാരിസ്, നിങ്ങള്‍ ഹിന്ദുവാണെന്ന അവകാശവാദം തെറ്റായതും മതവിരുദ്ധവുമാണ്. കാരണം അഗാമയും സ്മൃതികളും ശാസ്ത്രങ്ങളും പ്രകാരം ഹിന്ദുവാകണമെങ്കില്‍ നിങ്ങള്‍ക്കൊരു ജാതി വേണം. നിങ്ങളുടെ മുത്തച്ഛനും അച്ഛനും ഭര്‍ത്താവും കറുത്ത വർഗക്കാരാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ പോലെ നിങ്ങളും 'തൊട്ടുകൂടാത്തവരാണ്.' ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്,' - ഇതാണ് ദിലീപ് മണ്ഡൽ ആക്ഷേപഹാസ്യപരമായി ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് ആക്ഷേപഹാസ്യവും ഹിന്ദു തീവ്രവാദത്തെ വിമർശിച്ചുകൊണ്ടുള്ളതാണെന്നും ഞാൻ വിശ്വസിക്കുന്നുവെന്ന് മീന പറഞ്ഞു. പക്ഷേ, ഇന്ത്യക്കാർക്കിടയിലെ കറുത്തവരോടുള്ള വിരോധത്തെ കുറിച്ച് ഇത് വ്യക്തമായി പറയുന്നുണ്ട്. അതിനാൽ, നമുക്ക് വർണവിവേചനത്തെ കുറിച്ചു കൂടി സംസാരിക്കണം -ട്വീറ്റിൽ പറഞ്ഞു.

കർഷക പ്രക്ഷോഭത്തെ പിന്തുണച്ചത് കാരണം മീനക്കെതിരെ സംഘ്പരിവാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മീനയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു. തന്‍റെ ചിത്രങ്ങൾ കത്തിക്കുന്നവരെ കണ്ടപ്പോൾ ഞങ്ങൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ചുപോയെന്നും മീന പറഞ്ഞു. 

Tags:    
News Summary - Dude, I’m Hindu’: Kamala Harris’ Niece Meena Harris Responds To Accusation Of Hating Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.