ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. വ്യാഴാഴ്ച പുലർച്ചെയാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബുധനാഴ്ച റിക്ടർ സ്‌കെയിലിൽ 5.0 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ദ്വീപുകളിൽ ഉണ്ടാകുന്ന എട്ടാമത്തെ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജനുവരിയിലാണ് ആൻഡമാൻ കടലിൽ ഈ വർഷത്തെ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 77 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് എൻ.സി.എസ് അറിയിച്ചു. മാർച്ചിൽ നിക്കോബാർ മേഖലയിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. എൻ.സി.എസിന്‍റെ കണക്കനുസരിച്ച് ഏപ്രിലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ഉൾക്കടലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതേ മാസത്തിൽ തന്നെ 4.3, 5.3 തീവ്രത രേഖപ്പെടുത്തിയ മറ്റ് രണ്ട് ഭൂചലനങ്ങളുടെ തുടർച്ചയായായിരുന്നു ഇത്. ജൂലൈയിൽ ദ്വീപുകളിൽ 10 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.
2022 ൽ 24 മണിക്കൂറിനുള്ളിൽ 3.8 മുതൽ അഞ്ചുവരെ തീവ്രതയിൽ 22 ഭൂകമ്പങ്ങൾ വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉണ്ടായതായി കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.