കൈയിൽ തോക്കുകളും ബോംബുകളും, ജയിലിനുള്ളിൽ കുറ്റവാളി സംഘങ്ങളുടെ ഏറ്റുമുട്ടൽ; ഇക്വഡോറിൽ കൊല്ലപ്പെട്ടത് 68 പേർ

ക്വിറ്റോ: ജയിൽ ഏറ്റുമുട്ടലുകൾക്ക് പേരുകേട്ട ഇക്വഡോറിൽ തടവുകാർ സംഘം ചേർന്ന് ഏറ്റുമുട്ടി 68 പേർ കൊല്ലപ്പെട്ടു. ഗ്വായാക്വിൽ നഗരത്തിലെ ലിറ്റോറൽ പെനിറ്റ്യൻഷറി ജയിലിലാണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സെപ്റ്റംബറിൽ ഇവിടെ നൂറിലേറെ തടവുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

പൊലീസ് എത്തിയാണ് ജയിലിനുള്ളിലെ യുദ്ധസമാന സാഹചര്യം നിയന്ത്രിച്ചത്. ജയിൽ കെട്ടിടത്തിൽ നിരവധി തോക്കുകളും ബോംബുകളും വാളുകളും കണ്ടെത്തി. ഇക്വഡോറിലെ ജയിലുകളിൽ ഈ വർഷം കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 300ലേറെയായി.

നേരത്തെയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുപേർ ജയിലിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതാണ് വലിയ ഏറ്റുമുട്ടലിലേക്ക് വളർന്നത്. സംഘർഷം തുടരാനുള്ള സാഹചര്യം മുൻനിർത്തി ജയിലിൽ പട്ടാളത്തെ തന്നെ വിന്യസിച്ചിരിക്കുകയാണ്.



(ജയിലിനുള്ളിൽ പട്ടാളത്തെ വിന്യസിച്ചപ്പോൾ)

 

സെപ്റ്റംബറിലുണ്ടായ ജയിൽ കലാപത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. തലയറുത്ത നിലയിലാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നത്. മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ശത്രുതയാണ് അന്ന് കലാപത്തിലേക്ക് നയിച്ചത്.

ജയിലിന്‍റെ നിയന്ത്രണത്തിനായി തടവുകാർ സംഘം ചേർന്ന് ഏറ്റുമുട്ടുന്നത് ഇക്വഡോറിൽ തുടർക്കഥയാവുകയാണ്. ഈ വർഷം ഫെബ്രുവരിയിലും ജൂലൈയിലുമെല്ലാം ഇത്തരം കലാപങ്ങൾ നടന്നിരുന്നു. 

Tags:    
News Summary - Ecuador prison riot: New fighting at Guayaquil jail kills 68

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.