ലണ്ടൻ: ആരാധകരും വിമർശകരും ഏറെയുള്ള ബ്രിട്ടീഷ് ഗായകനാണ് എഡ് ഷീരൻ. തുടർച്ചയായ മൂന്നാം വർഷവും 30 വയസിൽ താഴെയുള്ള ഏറ്റവും ധനികനായ ബ്രിട്ടീഷ് സ്റ്റാറായി മാറിയിരിക്കുകയാണ് ഈ ഗ്രാമി അവാർഡ് ജേതാവ്.
236.5 മില്ല്യൺ പൗണ്ടാണ് എഡ് ഷീരന്‍റെ ആസ്തി. ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത 'ഷേപ് ഓഫ് യു' ഗാനമാണ് വരുമാനത്തിന്‍റെ എഡ് ഷീരന്‍റെ ഗതി മാറ്റിയത്. യു ട്യൂബിൽ ഉൾപ്പെടെ എതിരാളികളില്ലാതെയാണ് ഷേപ് ഓഫ് യുവിന്‍റെ മുന്നേറ്റം.
ഗായകനായും ഗാനരചയിതാവും കഴിവ് തെളിയിച്ച എഡ് ഷീരന് ലോകമെമ്പാടും ആരാധകർ ഏറെയാണ്. ഷീരന്‍റെ പുതിയ ആൽബത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഗായകനായ ഹാരി സ്റ്റൈൽസ് ആണ് 30 വയസിൽ താഴെയുള്ള ഏറ്റവും ധനികനായ രണ്ടാമത്തെ ബ്രിട്ടീഷ് താരം. 27കാരനായ സ്റ്റൈൽസിന്റെ മൊത്തം ആസ്തി 80 മില്ല്യൺ പൗണ്ട് വരും. ലിറ്റിൽ മിക്സാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.