ഇസ്ലാമാബാദ്: പാകിസ്താനിൽ പഞ്ചാബ്, ഖൈബർ പക്തൂൺഖ്വ പ്രവിശ്യകളിൽ മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയാണ് രണ്ടു പ്രവിശ്യകളിലും ഭരണത്തിലുള്ളത്.
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി പഞ്ചാബിൽ ജനുവരി 14നും ഖൈബർ പക്തൂൺഖ്വയിൽ ജനുവരി 18നും പ്രവിശ്യ ഭരണകൂടം രാജിവെച്ച് നിയമസഭ പിരിച്ചുവിട്ടിരുന്നു. കാവൽമന്ത്രിസഭയാണ് ഇപ്പോൾ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.