ബ്രിട്ടനിൽ ഇനി അടിയന്തര ഘട്ടങ്ങളിൽ ഫോണിൽ ‘അപായമണി’

ലണ്ടൻ: ബ്രിട്ടനിൽ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ അപകടസാധ്യതകളും അടക്കം അടിയന്തര സന്ദർഭങ്ങളിൽ ഫോണിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങും.

ഞായറാഴ്ച വൈകീട്ട് രാജ്യവ്യാപകമായി പരീക്ഷണ ബെൽ മുഴങ്ങി. സൈറൺ കൂടാതെ അപകടം സംബന്ധിച്ച ടെക്സ്റ്റ് സന്ദേശവും അയക്കും. ജനങ്ങളുടെ ജീവൻ ഭീഷണിയിലാകുന്ന അപൂർവ സന്ദർഭങ്ങളിൽ മാത്രമേ അപായമണി ഉപയോഗിക്കൂവെന്നും ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ ഇടവേളയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

Tags:    
News Summary - Danger alarm on the phone in emergencies now in Britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.