ഓട്ടവ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം നേരിടാൻ അടിയന്തരാവസ്ഥ നിയമം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് കാനഡയിലെ പാർലമെന്റിന്റെ പിന്തുണ.
ലിബറലുകളുടെയും ഇടതുചായ്വുള്ള എൻ.ഡി.പിയുടെയും പിന്തുണയോടെ തിങ്കളാഴ്ച 151നെതിരെ 185 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഔദ്യോഗിക പ്രതിപക്ഷമായ കൺസർവേറ്റിവ് പാർട്ടി അംഗങ്ങളും ബ്ലോക്ക് ക്യൂബെക്കോയിസ് പാർട്ടി അംഗങ്ങളും അടിയന്തര നിയമപ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഓട്ടവയിൽ പാർലമെന്റ് ഹില്ലിനു ചുറ്റുമുള്ള തെരുവുകളിലെ പ്രതിഷേധ സ്ഥലം പൊലീസ് വൃത്തിയാക്കി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ തിങ്കളാഴ്ചയാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. ഓട്ടവയിലെ പ്രകടനങ്ങളും നിരവധി കാനഡ-യു.എസ് അതിർത്തി ഉപരോധവും തടയാൻ അധികൃതർക്ക് വിശാലമായ അധികാരം നൽകിയായിരുന്നു നടപടി.
കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവർമാർ ഫ്രീഡം കൊൺവോയ് പ്രതിഷേധം നടത്തിയതിനെ തുടർന്ന് തലസ്ഥാനമായ ഓട്ടവ സ്തംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.