ചൈനയുടെ കൈകടത്തൽ അധികാരമേറ്റ ആദ്യ ദിവസം തന്നെ ഇല്ലാതാക്കുമെന്ന് ഋഷി സുനക്

ലണ്ടൻ: അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകൾ അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനക്. രാജ്യത്തിന്‍റെ ടെക്നോളജി കൊള്ള‍യടിക്കുകയും യൂണിവേഴ്സിറ്റികളിൽ നുഴഞ്ഞുകയറുകയും ചൈന ചെയ്യുന്നുണ്ട്. ഇതിനെല്ലാം തടയിടുമെന്ന് സുനക് വ്യക്തമാക്കി.

അതേസമയം, ചൈനയുടെ ഗ്ലോബൽ ടൈംസ് ദിനപത്രം ചൈന-ബ്രിട്ടൻ ബന്ധം വളർത്തുന്നതിൽ ഋഷി സുനകിൽ ശുഭാപ്തി വിശ്വാസം പുലർത്തിയാണ് എഴുതിയിരിക്കുന്നത്. ബ്രിട്ടനിലെ യൂനിവേഴ്സിറ്റികളിൽ ചൈന ഫണ്ട് നൽകുന്നുണ്ട്. 50,000 യൂറോയോളം ഇത്തരത്തിൽ എത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും ബ്രിട്ടനിൽ ചൈന നടത്തുന്ന 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അടച്ചുപൂട്ടുകയും ചെയ്യും. ഭാഷയിലും സംസ്കാരത്തിലും ചൈന നടത്തുന്ന ഇടപെടലുകൾ തടയാൻ ഇത് സഹായിക്കുമെന്ന് ഋഷി സുനക് പറഞ്ഞു.

ചൈനയുടെ ചാരപ്രവർത്തിക്കെതിരെ ബ്രിട്ടന്റെ ആഭ്യന്തര ചാരസംഘടനയായ എം.ഐ 5നെ ഉപയോഗിക്കും. സൈബർ ഇടത്തിലെ ചൈനീസ് ഭീഷണികളെ നേരിടാൻ "നാറ്റോ-ശൈലിയിൽ" അന്താരാഷ്ട്ര സഹകരണവും കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചൈനയുമായി സഹകരിക്കുന്ന രാജ്യങ്ങളെ സാമ്പത്തികമായി തകർക്കുന്നതാണ് ബെൽട് ആൻഡ് റോഡ് പദ്ധതിയെന്നും സുനക് കുറ്റപ്പെടുത്തി.

Tags:    
News Summary - "Enough Is Enough": Rishi Sunak Pledges Tougher Stand On China If Elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.