പെനിസില്‍വാനിയ: ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലപാതക കേസ് പ്രതിയെ പൊലീസ് നായ കീഴ്പ്പെടുത്തി. വനിതാ സുഹൃത്തിനെ ക്രൂരമായി കൊലചെയ്ത കേസില്‍ പരോളില്ലാത്ത ജീവപരന്ത്യം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് 34കാരനായ ഡനേലോ കാവല്‍കാന്റേ ജയിൽ ചാടിയത്. ഡ്രോണുകളും ഹെലികോപ്ടറുകളുമടങ്ങുന്ന സന്നാഹത്തോടെ ഡനേലോക്കായി പൊലീസ് നടത്തിയ തെരച്ചിലില്‍ നിര്‍ണായകമായത് യോഡ എന്ന പൊലീസ് നായയുടെ നീക്കങ്ങളായിരുന്നു.
ജയിലില്‍ നിന്ന് മുപ്പത് മൈൽ അകലെ സൌത്ത് കോവെൻഡ്രി ടൗണിന് സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. മരങ്ങള്‍ നിറഞ്ഞ മേഖലയില്‍ ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണം സാധ്യമാകാതെ വന്നതോടെയാണ് യോഡ രംഗത്തെത്തിയത്.
ബെല്‍ജിയന്‍ മലിനോയിസ് ഇനത്തിലുള്ള നാല് വയസുകാരി യോഡ അതിര്‍ത്തി പട്രോള്‍ ടീമിലെ അംഗമാണ്. മരത്തിന് പിന്നില്‍ ഒളിച്ച ഡനേലോയെ യോഡ കണ്ടെത്തി കടിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
2021ലാണ് വാക് തര്‍ക്കത്തിനെ തുടർന്ന് വനിതാ സുഹൃത്തിനെ 38 തവണയിലേറെ കുത്തി ഇദ്ദേഹം കൊലപ്പെടുത്തിയത്. ഈ വര്‍ഷം പെന്‍സില്‍വാനിയ ജയിലിലെ മതില്‍ ചാടി രക്ഷപ്പെടുന്ന രണ്ടാമത്തെ ആളാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.