റഷ്യക്കെതിരെ വിസ നടപടികൾ കടുപ്പിച്ച് യൂറോപ്യൻ യൂനിയൻ; എന്നാൽ സമ്പൂർണ നിയന്ത്രണമില്ല

ബ്രസൽസ്: റഷ്യയുമായുള്ള വിസനടപടികൾ സുഗമമാക്കുന്ന കരാർ റദ്ദാക്കി യൂറോപ്യൻ യൂനിയൻ. ബ്ലാങ്കറ്റ് ബാൻ എന്നാണ് ഈ നടപടിയെ യൂറോപ്യൻ രാജ്യങ്ങൾ വിശേഷിപ്പിച്ചത്. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് റഷ്യക്കാർക്ക് വിസ ലഭിക്കാൻ പ്രയാസമാകും. യുക്രെയ്നും ചില ഇ.യു അംഗരാജ്യങ്ങളുമാണ് റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കണമെന്നാവശ്യപ്പെട്ടത്. അതേസമയം, റഷ്യക്ക് പൂർണ തോതിൽ യൂറോപ്യൻ യൂനിയൻ യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

റഷ്യയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ എസ്തോണിയ, ലാറ്റ്‍വിയ,ലിഥ്വാനിയ,പോളണ്ട്,ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ്. ഈ രാജ്യങ്ങൾ റഷ്യക്കെതിരായ യൂറോപ്യൻ യൂനിയന്റെ പുതിയ നിയന്ത്രണം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ നിയന്ത്രണത്തെ ഫ്രാൻസ്,ജർമനി രാജ്യങ്ങൾ എതിർത്തു.

പുതിയ നിയന്ത്രണത്തിന് യൂറോപ്യൻ രാജ്യങ്ങൾ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്സോ മുന്നറിയിപ്പു നൽകി. ''ഒരിക്കൽ കൂടി സ്വന്തം കാലിൽ തന്നെ വെടിവെക്കാനാണ് ബ്രസൽസിന്റെ തീരുമാനമെങ്കിൽ ഒന്നും പറയാനില്ല''-ഗ്രുഷ്കോ പറഞ്ഞു. ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതിനു ശേഷം 10 ലക്ഷത്തിലേറെ റഷ്യൻ പൗരൻമാരാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. പുതിയ നടപടി ഭാഗികമാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ കുറ്റപ്പെടുത്തി. 

Tags:    
News Summary - EU Russia: Bloc toughens visa regime but no ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.