‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ നേതാവ് ബ്യോൺ ഹൊക്കെ വിജയാഹ്ലാദത്തിൽ

ജർമനിയിൽ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി തീവ്ര വലതുപക്ഷം; രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം

ബർലിൻ: രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി പ്രവിശ്യ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷി ഒന്നാമത്. തുറിങ്കിയയിൽ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി) കക്ഷിയാണ് 32.8 ശതമാനം വോട്ടോടെ മികച്ച ഒന്നാമന്മാരായത്. കടുത്ത കുടിയേറ്റ വിരുദ്ധ പാർട്ടിയാണ് എ.എഫ്.സി.

23.6 ശതമാനം വോട്ട് നേടി പ്രധാന പ്രതിപക്ഷ കക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) ആണ് രണ്ടാമത്. 15.8 ശതമാനം വോട്ടോടെ ബി.എസ്.ഡബ്ല്യു മൂന്നാമതും 13.1 ശതമാനം വോട്ട് നേടി ഇടതുകക്ഷികൾ നാലാമതുമെത്തി. എ.എഫ്.ഡി പക്ഷേ, അധികാരത്തിലെത്താൻ സാധ്യത കുറവാണ്. സാക്സണി പ്രവിശ്യാ തെരഞ്ഞെടുപ്പിലും എ.എഫ്.ഡി മികച്ച പ്രകടനം നടത്തി.


Tags:    
News Summary - Far-right wins state elections in Germany; First after World War II

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.