അൾമാട്ടി: തലയിണക്കരികിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പതിനാലുകാരി മരിച്ചു. കസഖ്സ്താനിലെ ബാസ്റ്റോബിലാണ് സംഭവം. അൽവ അസെറ്റ്സി അബ്സാൽബെക് എന്ന സ്കൂൾ വിദ്യാർഥിയാണ് മരിച്ചത്.
ചാർജ് െചയ്യാൻ മൊബൈൽ ഫോൺ സോക്കറ്റിൽ കണക്റ്റ് ചെയ്ത് അത് തലയിണക്കരികിൽ വെച്ച് കിടന്നുറങ്ങുകയായിരുന്നു. ഫോണിൽ പാട്ട് വെച്ചിരുന്നതുകൊണ്ടാണ് അൽവ അത് കിടക്കയിൽ തന്നെ വെച്ചത്. എന്നാൽ പുലർച്ചയോടെ അമിതമായി ചൂടായ ഫോൺ പൊട്ടിത്തെറിക്കുകയും തലക്ക് മാരകമായി പരിക്കേറ്റ് പെൺകുട്ടി മരിക്കുകയുമായിരുന്നു.
മൊബൈൽ െപാട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് ഫോറൻസിക് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഏത് കമ്പനിയുടെ ഫോണാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.