റോം: ലിബിയൻ തീരത്ത് രണ്ട് അഭയാർഥി ബോട്ടുകൾ മറിഞ്ഞ് 11 പേർ മരിച്ചതായി യു.എൻ ഏജൻസികൾ. സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞിരുന്നു. അപകടത്തിൽ 200 അഭയാർഥികളെ കാണാതായിട്ടുണ്ട്. കാറ്റു നിറക്കാവുന്ന ബോട്ടുകൾ ഉൾപ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണിത്. വെള്ളിയാഴ്ച ലിബിയൻ തീരത്തുനിന്ന് 132 പേരുമായി പുറപ്പെട്ട് മണിക്കൂറുകൾക്കുശേഷം ബോട്ടിെൻറ കാറ്റൊഴിഞ്ഞ് പോവുകയായിരുന്നു. മറ്റൊരു ബോട്ടിൽ 30 സ്ത്രീകളും ഒമ്പതു കുട്ടികളുമടക്കം 120 പേരുമുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരാണ് ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച് വിവരം നൽകിയത്. ഡാനിഷ് ചരക്കുകപ്പലാണ് 50 പേരെ രക്ഷിച്ചത്. ഇറ്റാലിയൻ തീരരക്ഷാസേനയുടെ നിർദേശപ്രകാരം കപ്പൽ ദിശ തിരിച്ചുവിടുകയായിരുന്നു. ഒരു സ്ത്രീയടക്കം ഏഴ് അഭയാർഥികളെ ലിബിയൻ മത്സ്യത്തൊഴിലാളികളും തീരരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.