തീവ്രവാദികള്‍ക്ക് ചെലവായത് 30,000 യൂറോയെന്ന്

പാരിസ്: ലോകത്തെ ഞെട്ടിച്ച പാരിസ് ആക്രമണത്തിന് തീവ്രവാദികള്‍ക്ക് ചെലവായത് 30000 യൂറോയെന്ന് ഫ്രാന്‍സ്. ഇത്രയും വലിയ ആക്രമണം സംഘടിപ്പിക്കാന്‍ ചെറിയ തുക മതിയെന്നാണ് ഇത് തെളിയിക്കുന്നതെന്ന് സാമ്പത്തിക മന്ത്രി മിഖായേല്‍ സാപിന്‍ പറഞ്ഞു. പ്രീപെയ്ഡ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബെല്‍ജിയത്തില്‍നിന്നാണ് ഇവര്‍ സ്ഫോടനത്തിന് ഉപയോഗിച്ച ചില സാധനങ്ങള്‍ വാങ്ങിയത്. ആക്രമണത്തിന് 48 മണിക്കൂര്‍ മുമ്പാണ് കാറും അപ്പാര്‍ട്ട്മെന്‍റും സ്വന്തമാക്കിയത് -ഫ്രാന്‍സ് ഇന്‍റലിജന്‍സ് യൂനിറ്റ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം ആക്രമണം ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് ഭരണഘടന ഭേദഗതി പരിഗണിക്കും. നിലവില്‍ മൂന്നുമാസമാണ് അടിയന്തരാവസ്ഥയുടെ കാലാവധി. വിഷയം ഈ മാസം 23ന് പ്രസിഡന്‍റ് മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നിലവില്‍ തുടരുന്ന കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ ചില കോണുകളില്‍നിന്ന് പ്രതിഷേധമുയരുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.