ഐ.എസിനെ തുടച്ചുനീക്കാൻ ഫ്രാൻസ് പ്രതിജ്ഞാബദ്ധം: ഒാലൻഡ്

പാരിസ്: ഭീകരവാദികളെ തുടച്ചുനീക്കാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഒാലൻഡ്. പാർലമെന്‍റിലെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഒലാൻദ് ഇങ്ങനെ പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കാൻ ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണ്.  ഫ്രാൻസ് ഇപ്പോൾ ഒരു യുദ്ധത്തിലാണ്. രാജ്യം എല്ലാ പ്രതിസന്ധികളേയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭരണഘടന ഭേദഗതിക്കായി പാർലമെന്‍റിന്‍റെ നടപടികൾ വേഗത്തിലാക്കണം. വാറന്‍റില്ലാതെ പൊലീസ് റെയ്ഡുകൾ നടത്താനും സംശയമുള്ളവരെ വീട്ടുതടങ്കലിൽ വെക്കാനും കഴിയണം. പൗരന്‍റെ അവകാശത്തേക്കാൾ രാജ്യസുരക്ഷക്ക് പ്രാധാന്യം നൽകുന്ന നിയമമായിരിക്കണം രാജ്യത്തുണ്ടാകേണ്ടത്. മറ്റു രാജ്യങ്ങളിലെ പാസ്പോർട്ട് ഉള്ള ഫ്രഞ്ച് പൗരന്മാർക്ക് ഭീകരവാദികളുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുമെന്നും രാജ്യത്ത് നിലവിലുള്ള അടിയന്തരാവസ്ഥ മൂന്നുമാസത്തേക്ക് കൂടി തുടരുമെന്നും അദ്ദേഹം അറിയച്ചു.

ഐ.എസിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ തേടി യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമയെയും റഷ്യൻ പ്രസിഡന്‍റ് വ്ളദിമിർ പുടിനെയും സന്ദർശിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.