ഭീകരരുടെ തോക്കിന്‍ മുനമ്പില്‍നിന്ന് യുവതി രക്ഷപ്പെടുന്ന ദൃശ്യം സി.സി.ടി.വിയില്‍

പാരിസ്: അത്യന്തം അദ്ഭുതകരമായിരുന്നു അത്. തന്നെ ഉന്നംവെച്ച അക്രമിയുടെ തോക്കിന്‍മുനമ്പില്‍നിന്ന് യുവതി രക്ഷപ്പെടുന്ന ദൃശ്യം. പാരിസ് ഭീകരാക്രമണത്തിന്‍െറ ആദ്യ വിഡിയോകളിലൊന്നായ ഈ സി.സി.ടി.വി  ദൃശ്യം ഡെയ്ല്‍ മെയ്ല്‍ ആണ് പുറത്തുവിട്ടത്.

മധ്യപാരിസിലെ റസ്റ്റാറന്‍റിനു പുറത്തെ റോഡില്‍നിന്ന് നിറയൊഴിക്കുകയായിരുന്നു അക്രമി.  വെടിയുണ്ടകളേറ്റ് റസ്റ്റാറന്‍റിന്‍െറ ചില്ലുകള്‍ തകര്‍ന്നു.  അടുത്ത നിമിഷം അയാള്‍ റസ്റ്റാറന്‍റിനുള്ളില്‍ കയറി തോക്ക് അവിടെയിരിക്കുകയായിരുന്ന യുവതിക്കുനേരെ ഉന്നംവെച്ചു. എന്നാല്‍, ആ നിമിഷം അദ്ഭുതം സംഭവിച്ചു. പെട്ടെന്ന് തോക്ക് ജാമായി.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോക്ക് ശരിയാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അക്രമി ഉടന്‍ പുറത്തുള്ള വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ യുവതി ഒട്ടും വൈകാതെ അവിടെനിന്നു രക്ഷപ്പെട്ടു. അക്രമികളില്‍ എട്ടാമനായ സലാഹ് അബ്ദുസ്സലാം ആയിരുന്നു ഇയാളെന്ന് വിഡിയോ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏഴു പേരെ കൊലപ്പെടുത്തിയെങ്കിലും ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. വിഡിയോ ദൃശ്യം അന്വേഷണോദ്യോഗസ്ഥര്‍ക്ക് തുറുപ്പുശീട്ടാകുമെന്ന് കരുതുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.