പാനമ സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കിയെന്ന് പാനമ രേഖകള്‍ പുറത്തുവിട്ട മൊസാക് ഫൊന്‍സെകയുടെ വിവിധ ഓഫിസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ചൊവ്വാഴ്ചയാണ് പാനമയിലെ ആസ്ഥാനമടക്കമുള്ള മൊസാക് ഫൊന്‍സെകയുടെ ഓഫിസുകള്‍ പൊലീസ് റെയ്ഡ് ചെയ്തത്. എന്നാല്‍, റെയ്ഡിന്‍െറ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാനമ കേന്ദ്രമാക്കി ലോകത്തെ പല സമ്പന്നര്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും നിയമസഹായവും ഉപദേശവും നല്‍കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്‍െറ രഹസ്യവിവരങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്.
ജര്‍മന്‍ മാധ്യമസ്ഥാപനമായ സ്യൂഡെഷെ സിതുങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയും ചേര്‍ന്നാണ് മൊസാക് ഫൊന്‍സെകയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത്. കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങളടങ്ങിയ 100 ലക്ഷത്തിലേറെ രേഖകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. രാഷ്ട്രീയക്കാര്‍, അധികാരികള്‍, കായികതാരങ്ങള്‍ തുടങ്ങി ലോകത്തെ പ്രമുഖരായ ആളുകള്‍ രേഖകളില്‍ ഇടംപിടിച്ചിരുന്നു.രേഖകളില്‍ ഉള്‍പ്പെട്ടതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഐസ്ലന്‍ഡ് പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും തലവേദന ഒഴിവായില്ല. അതേസമയം, തങ്ങളെ കരിമ്പട്ടികയില്‍പെടുത്തിയ നടപടി പുന$പരിശോധിക്കണമെന്ന് ഫ്രാന്‍സിന് മൊസാക് ഫൊന്‍സെക ആവശ്യപ്പെട്ടു. എന്നാല്‍, നടപടി പുന$പരിശോധിക്കില്ളെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. തങ്ങളുടെ പാത പിന്തുടര്‍ന്ന് മൊസാക് ഫൊന്‍സെകയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.