യുനൈറ്റഡ് നേഷന്‍സ്: 2016ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയെ കണ്ടത്തൊനുള്ള ഒൗദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. 2016 അവസാനത്തോടെയാണ് ബാന്‍ കി മൂണിന്‍െറ കാലാവധി പൂര്‍ത്തിയാവുന്നത്. ജനറല്‍ അസംബ്ളിയിലേക്കുള്ള കാമ്പയിന് ഈയാഴ്ച തുടക്കമാവും. വിജയിയെ തെരഞ്ഞെടുക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി കൗണ്‍സിലിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള കാമ്പയിനാവും നടക്കുക. 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ 193 അംഗ ജനറല്‍ അസംബ്ളിയിലേക്ക് ഒരു സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുകയാണ് പതിവ്. യു.എസ്, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നീ
രാജ്യങ്ങളുടെ പിന്തുണ, നിര്‍ദേശിക്കപ്പെട്ടയാള്‍ക്ക് നിര്‍ബന്ധമായും ലഭിക്കണം. വീറ്റോ അധികാരമുള്ള ഈ രാജ്യങ്ങളാണ് വിധി നിര്‍ണയിക്കുന്നത്.
യു.എന്‍ ചരിത്രത്തിലാദ്യമായി സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളോട് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ട്. നയതന്ത്രതലത്തില്‍ രഹസ്യമായി നടക്കാറുള്ള തെരഞ്ഞെടുപ്പ് ഇത്തവണ കൂടുതല്‍ സുതാര്യമായി നടത്തുന്നതിന്‍െറ ഭാഗമായാണിത്. രണ്ടു മണിക്കൂര്‍ നീളുന്ന ചോദ്യോത്തരവേളയില്‍ സ്ഥാനാര്‍ഥികളുടെ യോഗ്യത മനസ്സിലാക്കാനാവും. സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ചരിത്രത്തിലാദ്യമായി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വനിതയെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് ഇതുവരെ നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ പകുതിയും സ്ത്രീകളാണ്. യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊക്കാവോ, മുന്‍ ക്രൊയേഷ്യന്‍ വിദേശകാര്യ മന്ത്രി വെസ്ന പസിക്ക്, മള്‍ഡോവയുടെ മുന്‍ വിദേശകാര്യ മന്ത്രി നതാലിയ ഗര്‍മന്‍, മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ളാര്‍ക്ക്, മാസിഡോണിയന്‍ മുന്‍ വിദേശകാര്യ മന്ത്രി സ്രഗ്ജന്‍ കെരിം, മോണ്ടിനെഗ്രോ വിദേശകാര്യമന്ത്രി ഐഗര്‍ ലെക്സിക്, സ്ലൊവീനിയന്‍ മുന്‍ പ്രസിഡന്‍റ് ദനീലോ തുര്‍ക്, യു.എന്‍ മുന്‍ ഹൈകമീഷണറും മുന്‍ പോര്‍ചുഗീസ് പ്രധാനമന്ത്രിയുമായ അന്‍േറാണിയോ ഗട്ടേര്‍സ് എന്നീ വനിതകളെയാണ് നോമിനേറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.