ബര്‍ലിന്‍: ജര്‍മന്‍ ടി.വിയില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ അശ്ളീലചുവയുള്ള കവിത അവതരിപ്പിച്ച ഹാസ്യ കലാകാരനെതിരെ ജര്‍മനി അന്വേഷണം പ്രഖ്യാപിച്ചു. കൊമേഡിയനായ ജാന്‍ ബോയര്‍മാന്‍ ആണ് ജര്‍മന്‍ ടെലിവിഷനായ ഇസെഡ്.ഡി.എഫില്‍ വിവാദ കവിത അവതരിപ്പിച്ചത്. കുട്ടികളെ ഉപയോഗിച്ചുള്ള നീലച്ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കെ കുര്‍ദുകളെയും ക്രിസ്ത്യാനികളെയും ഉപദ്രവിക്കുന്നയാളായി കവിതയില്‍ ഉര്‍ദുഗാനെ ചിത്രീകരിക്കുന്നുണ്ട്.
വിദേശ രാഷ്ട്രങ്ങളുടെ പ്രതിനിധികളെ അവഹേളിക്കരുതെന്ന ജര്‍മന്‍ നിയമം ബോയര്‍മാന്‍ ലംഘിച്ചുവെന്നാരോപിച്ച് തുര്‍ക്കി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മനി അന്വേഷണം പ്രഖ്യാപിച്ചത്. തുര്‍ക്കിയുടെ പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായി ചാന്‍സലര്‍ അംഗലാ മെര്‍കല്‍ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശവുമായി രംഗത്തത്തെി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണ് അന്വേഷണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോപണം മെര്‍കല്‍ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.