ഹസ്തദാനം നല്‍കിയില്ല; മുസ് ലിം സഹോദരന്‍മാരുടെ പൗരത്വ നടപടികള്‍ സ്വിറ്റ്സര്‍ലന്‍റ് റദ്ദാക്കി

ജനീവ: അധ്യാപികക്ക് ഹസ്തദാനം നല്‍കിയില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ മുസ്ലിം സഹോദന്‍മാരുടെ പൗരത്വ നടപടികള്‍ സിറ്റ്സര്‍ലന്‍റ് സര്‍ക്കാര്‍ റദ്ദാക്കി.  കുടുംബാംഗങ്ങളല്ലാത്തവരുമായി ഹസ്തദാനം ചെയ്യുന്നത് തങ്ങളുടെ വിശ്വാസത്തിനെതിരാണെന്നാണ് കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് ഇതുസംബന്ധമായി വിശദീകരിച്ചത്. എന്നാല്‍ സ്ത്രീകളോടെന്ന പോലെ പുരുഷന്‍മാര്‍ക്ക് കൈകൊടുക്കുന്നതും ഉപേക്ഷിക്കണമെന്നും അങ്ങനെയല്ലെങ്കില്‍ അത് ലിംഗവിവേചനമായി കണക്കാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഹസ്തദാനം നല്‍കുന്നത് സ്വിറ്റ്സര്‍ലന്‍റ് സംസ്കാരത്തിന്‍െറ ഭാഗമാണെന്നാണ് നീതിന്യായ മന്ത്രി സിമൊനെറ്റ സൊമ്മറുഗ ഇതേകുറിച്ച് പ്രതികരിച്ചത്.

14ഉും 15ഉും വയസുള്ള ഇവരുടെ കുടുംബം 2011ലാണ് സിറിയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍റിലേക്ക് കുടിയേറിയത്. സംഭവം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 80 ലക്ഷം ജനസംഖ്യയുള്ള സ്വിറ്റ്സര്‍ലന്‍റില്‍ മൂന്നര ലക്ഷം മുസ്ലിംകളാണ് ജീവിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.