മുന്‍ റഷ്യന്‍ ചാരന്‍െറ വധം: പുടിന്‍ പ്രതിക്കൂട്ടില്‍

ലണ്ടന്‍: റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയുടെ മുന്‍ അംഗത്തിന്‍െറ വധത്തില്‍   പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍.  
മുന്‍ ചാരനായിരുന്ന  അലക്സാണ്ടര്‍ ലിറ്റ്വിനെങ്കോയെ വധിക്കാന്‍ എഫ്.എസ്.ബിക്ക് പുടിന്‍ അനുമതി നല്‍കിയെന്നാണ് ബ്രിട്ടീഷ് ജഡ്ജി റോബര്‍ട്ട് ഓവന്‍ പുറത്തുവിട്ട 300 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രിട്ടനിലെ യൂനിവേഴ്സിറ്റി കോളജ് ആശുപത്രിയിലെ ചികില്‍സാവേളയില്‍ അലക്സാണ്ടര്‍ ലിറ്റ്വിനെങ്കോ (ഫയല്‍ ചിത്രം)
 


അതേസമയം, അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അന്വേഷണം സുതാര്യമല്ളെന്നും അവര്‍ കുറ്റപ്പെടുത്തി. എഫ്.എസ്.ബിക്കും പുടിനുമെതിരെ രൂക്ഷവിമര്‍ശങ്ങള്‍ ഉന്നയിച്ച് 2000ല്‍ ലിറ്റ്വിനെങ്കോ ബ്രിട്ടനില്‍ അഭയം തേടുകയായിരുന്നു. റഷ്യയിലെ കുറ്റകൃത്യങ്ങളിലും മാഫിയ പ്രവര്‍ത്തനങ്ങളിലും പുടിന് വ്യക്തമായ പങ്കുണ്ടെന്ന് ലിറ്റ്വിനെങ്കോ ആരോപിച്ചിരുന്നു. തുടര്‍ന്ന് പുടിന്‍െറ നോട്ടപ്പുള്ളിയായിമാറി ലിറ്റ്വിനെങ്കോ.
ഭീഷണിയെന്നു കണ്ട വധിക്കാന്‍ പുടിന്‍ ഉത്തരവിടുകയായിരുന്നുവത്രെ. 43ാം വയസ്സില്‍ 2006 നവംബറിലാണ് ലിറ്റ്വിനെങ്കോ മരിച്ചത്. മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് ലണ്ടനിലെ  ഹോട്ടലില്‍വെച്ച് ചായയില്‍ വിഷം ചേര്‍ത്ത് നല്‍കിയയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തില്‍ ലിറ്റ്വിനെങ്കോയുടെ ശരീരത്തില്‍ പൊളോണിയത്തിന്‍െറ അംശം കണ്ടത്തെുകയും ചെയ്തു.
കൂടാതെ, പുടിനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മരണക്കിടക്കയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ആരോപണം റഷ്യ പരിഹസിച്ചു തള്ളി.
റഷ്യന്‍ സ്വദേശികളായ ആന്‍ഡ്രി ലുഗോവോയ്, ദിമിത്രി കോവ്തൂണ്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാല്‍, ആരോപണം  അവര്‍ നിഷേധിച്ചിരുന്നു. ഇരുവരെയും വിചാരണചെയ്യണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും റഷ്യ അനുവദിച്ചിരുന്നില്ല.
നീതിലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ലിത്വിനെങ്കോയുടെ ഭാര്യ മറീന ലിത്വിനെങ്കോ ബി.ബി.സിയോട് പ്രതികരിച്ചു. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലിറ്റ്വിനെങ്കോയുടെ മരണം ശീതയുദ്ധത്തിനുശേഷം ബ്രിട്ടനെയും റഷ്യയെയും  വീണ്ടും ശത്രുക്കളാക്കിയിരിക്കുകയാണ്.
സിറിയയില്‍ റഷ്യ ബ്രിട്ടന്‍െറ എതിരാളിയായ ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുന്നതും വൈരം ഇരട്ടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.