വ്ലാഡിമർ പുടിൻ അഴിമതിക്കാരനെന്ന് യു.എസ് ആരോപണം

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ അഴിമതിക്കാരനാണെന്ന് യു.എസ് ആരോപണം. പുടിന്‍റെ സാമ്പത്തിക ഇടപാടുകൾ എന്ന ബി.ബി.സി പരിപാടിയിൽ യു.എസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ആദം സുബിനാണ് പുടിനെതിരെ ആരോപണം ഉന്നയിച്ചത്. പുടിനെതിരെ പരസ്യമായി യു.എസ് ആരോപണം ഉന്നയിക്കുന്നത് ആദ്യമായാണ്.

പുടിന്‍റെ ഇടപാടുകളിൽ വലിയ പൊരുത്തക്കേടുകൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആദം സുബിൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ചെൽസി ഫുട്ബാൾ ക്ലബ് ഉടമയായ റോമൻ എബ്രഹാമോവിച്ചിനെതിരെയും ട്രഷറി വകുപ്പ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏന്നാൽ, ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.

2014ൽ ക്രെംലിൻ വിഷയത്തോടെയാണ് യു.എസും റഷ്യയും തമ്മിലുള്ള ബന്ധം വഷളായത്. ഇതേതുടർന്ന് പുടിന് ബന്ധമുള്ള ചില കമ്പനികൾക്കും വ്യക്തികൾക്കും എതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

അതിനിടെ, പുടിന്‍റെ കടുത്ത വിമർശകനായിരുന്ന പ്രതിപക്ഷ നേതാവ് ബോറിസ് നെറ്റ്സോവിന്‍റെ ദുരൂഹ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ മകൾ യുറോപ്യൻ കൗൺസിലിനെ സമീപിച്ചു. കൊലപാതകത്തിന് പിന്നിൽ പുടിനാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2015 ഫെബ്രുവരിയിൽ പ്രഭാത സവാരിക്കിടെയാണ് നെറ്റ്സോവ് വെടിയേറ്റ് മരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.