അങ്കാറ: അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജര്‍മന്‍ പ്രമേയത്തിന് സാധുതയില്ളെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
കൂട്ടക്കൊലയെ നരഹത്യയായി അംഗീകരിക്കില്ളെന്ന തുര്‍ക്കിയുടെ നിലപാടില്‍ മാറ്റമില്ല. അര്‍മീനിയക്കെതിരെ നടന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് തുര്‍ക്കിസൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജര്‍മനിയുമായുള്ള കലഹം യൂറോപ്യന്‍ യൂനിയനുമായുള്ള വിശാലസഖ്യത്തെ ബാധിക്കില്ളെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അങ്ങനെയുള്ള സമീപനം തുര്‍ക്കിക്ക് ഗുണംചെയ്യില്ല. എത്രയും പെട്ടെന്ന് തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും. ധിക്കാരപരമായ സമീപനത്തിലൂടെ ജര്‍മനി തുര്‍ക്കിയെപ്പോലൊരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുത്തി. പ്രമേയത്തിനുമേല്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ അംഗലാ മെര്‍കല്‍ ഒഴിഞ്ഞുമാറുമെന്ന് വിചാരിച്ചിരുന്നില്ല. ഇത്തരമൊരു തീരുമാനമെടുത്ത ജര്‍മനിക്കാര്‍ എങ്ങനെ തുര്‍ക്കി ഭരണാധികാരികളുടെ മുഖത്തുനോക്കുമെന്നും ഉര്‍ദുഗാന്‍ ചോദിച്ചു. കൂട്ടക്കൊലയില്‍ 15 ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അര്‍മീനിയയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.