അടിസ്ഥാന ശമ്പള വിഷയത്തില്‍ സ്വിറ്റ്സര്‍ലന്‍റില്‍ ഹിതപരിശോധന

ബേണ്‍: രാജ്യത്തെ ഒരോ മുതിര്‍ന്ന പൗരനും അടിസ്ഥാന ശമ്പളം അനുവദിക്കുന്ന വിഷയത്തില്‍ സ്വിറ്റ്സര്‍ലന്‍റില്‍ ഇന്ന് ഹിതപരിശോധന നടക്കും. അഭിപ്രായ വോട്ടെടുപ്പ് അനുകൂലമായാല്‍ രാജ്യത്തെ ഒരോ മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാസത്തില്‍ 2,500 സ്വിസ് ഫ്രാന്‍ങ്ക്  സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഈ വിഷയത്തില്‍ ഹിതപരിശോധന  നടക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍റ്. 

ആധുനിക യുഗത്തില്‍ രാജ്യത്തെ തൊഴിലുകളെല്ലാം യന്ത്രാധിഷ്ഠിതമായെന്നും വളരെ കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിക്കുന്നതിനാല്‍ അടിസ്ഥാന ശമ്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റാലിയും ഒപ്പുശേഖരണം നടത്തിയിരുന്നു. അടസ്ഥാന ശമ്പളം ഏര്‍പ്പെടുത്തുന്നത് തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയില്ലെന്നും ജീവിതം നിലവാരം ഉയര്‍ത്താന്‍ കാരണമാകുമെന്നും ഇവര്‍ അവകാശപ്പെടുന്നു. 

അതേസമയം, രാജ്യത്തെ 70 ശതമാനം ജനങ്ങളും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യത്തെ അനൂകൂലിക്കുന്നില്ല. അതിനാല്‍ ഹിതപരിശോധന പാസാകില്ലെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന ശമ്പളാവശ്യം തൊഴിലെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തരിപ്പിക്കുമെന്നും സ്വിറ്റ്സര്‍ലന്‍റ് സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.