ലണ്ടന്‍:ജോ കോക്സിന്‍െറ കൊലപാതകത്തില്‍ ബ്രിട്ടന്‍ നടുങ്ങി. അപ്രതീക്ഷിതവും അതിഭയാനകവുമായ സംഭവമെന്നാണ് കൊലപാതകത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വിശേഷിപ്പിച്ചത്. കൊലപാതകത്തെ ദുരന്തമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അവരുടെ കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു. കൊലപാതകത്തിന്‍െറ ആഘാതത്തില്‍നിന്ന് രാജ്യം മുക്തമാകാന്‍ ഏറെ സമയം എടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍െറ പ്രതികരണം. ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനിടെയാണ് ജോ കൊല്ലപ്പെട്ടതെന്നും അക്രമത്തിന്‍െറ രാഷ്ട്രീയം ഒന്നിനും പരിഹാരമല്ളെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ പാര്‍ലമെന്‍റ് ചത്വരത്തിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും നിരവധി ആളുകളാണ് ജോക്ക് ആദരാഞ്ജലി അര്‍പ്പിക്കാനത്തെിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലരി ക്ളിന്‍റണും കൊലപാതകത്തെ അപലപിച്ചു. ആദര സൂചകമായി കനേഡിയന്‍ പാര്‍ലമെന്‍റ് ഒരു മിനിറ്റ് മൗനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.